ചങ്ങനാശേരി: മാമ്മൂട് രണ്ടാഴ്ചയ്ക്കകം ഒരേ വീട്ടിൽ നടന്ന മോഷണത്തിൽ സ്വർണവും പണവും നഷ്ടമായി. കല്ലുകളം ആന്റണി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴച്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് മോഷണം നടന്നത്. ആന്റണിയുടെ മകളുടെ രണ്ടര പവന്റെ പാദസരവും പഴ്സില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപയുമാണ് മോഷണം പോയത്.
ഈ മാസം ആറാം തീയതിയും ആന്റണിയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം നടന്നത്. ആന്റണിയുടെ മകളുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു മോഷണം നടന്നത്. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയാണ് അന്ന് മോഷ്ടാവ് വീട്ടില്‍ കടന്നത്. എന്നാൽ ആന്റണി ആ സമയം വിലപിടിപ്പുള്ള ഒന്നും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.
Read also:പ്രവാസികള്‍ക്ക് അനുഗ്രഹമായി യുഎഇ സര്‍ക്കാര്‍ ഒരിക്കല്‍കൂടി നിയമം ഇളവ് ചെയ്യുന്നു
ആന്റണി തൃക്കൊടിത്താനം പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു. ഈ ഭാഗങ്ങളിൽ നിരന്തരം മോഷണം നടക്കുന്നുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.
Post Your Comments