Latest NewsKerala

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് മോദിയും പിണറായിയും, ശേഷം മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന് ഏറെ ആഹ്ലാദിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ തലസ്ഥാനത്ത് നിന്നും വരുന്നത്. നീതി ആയോഗിന്റെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ച് പങ്കെടുത്തത് മുതലുള്ള സംഭവങ്ങളാണ് കേരളത്തിന് സന്തോഷം ഇരട്ടിപ്പിക്കുന്നത്. ഇതിനു ശേഷം പ്രധാനമന്ത്രിക്കൊപ്പമിരുന്ന് പിണറായി ഊണു കഴിക്കുകയും ശേഷം പ്രധാന മന്ത്രിയുടെ കൈപിടിച്ച് തന്റെ ആവശ്യം അറിയിക്കുകയുമായിരുന്നു. കണ്ണൂരിലുളളത് രാജ്യത്തെ വലിയ വിമാനത്താവളങ്ങളിലൊന്നാണ്.

അത് രക്ഷപെടണമെങ്കില്‍ താങ്കള്‍ വിചാരിക്കണം. വിദേശ കമ്പനികളുടെ സര്‍വീസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിന്റെ വിഷയം ഓഫിസില്‍ പരിശോധിക്കാമെന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുന്‍പ് പ്രധാനമന്ത്രിയെ കാണാന്‍ പിണറായിക്ക് അനുമതി നിഷേധിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. വൈകാതെ തന്നെ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button