Devotional

ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർധനയ്ക്കും ഉത്തമ മാര്‍ഗ്ഗം

ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർധനയ്ക്കും ഈശ്വരഭജന നടത്തുന്നുവര്‍ക്ക് ആദ്യം ഓര്‍ക്കുക ഒരു പിടി അവൽ കിഴിയുമായി തന്റെ സതീർഥ്യനെ കാണാനെത്തിയ കുചേലനെയാണ്. മുഷിഞ്ഞ ഒരു പിടി അവിലുമായി എത്തി കൃഷ്ണ ഭഗവാന്റെ ഭാഗ്യം നേടിയ കുചേലനെ സ്മരിച്ചുകൊണ്ട് ദാരിദ്രം നീങ്ങാൻ കുചേലദിനത്തിൽ അവൽ കിഴികെട്ടി ഭഗവാന് സമർപ്പിക്കുന്ന വഴിപാട് പ്രമുഖ ക്ഷേത്രങ്ങളിൽ ഇന്നും നിലനിൽക്കുന്നു.

നിത്യേന ഒരു നാണയം നീക്കി വച്ച് ക്ഷേത്ര ദർശനം നടത്തുന്ന അവസരത്തിൽ ഭഗവാന് കിഴികെട്ടി സമർപ്പിക്കുന്നത് ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർധനയ്ക്കും ഉത്തമമാണ്. അത് പോലെ ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കാനായി പലപ്പോഴും വഴിപാടു നേരുന്നത് നമ്മുടെ സ്വഭാവമാണ്. എന്നാല്‍ ചിലപ്പോള്‍ നമ്മള്‍ എപ്പോഴെങ്കിലും ഈ വഴിപാട് നേർന്നത് മറന്നുപോകുകയോ അല്ലെങ്കില്‍ ഈ വഴിപാടു നടത്താന്‍ വളരെ താമസിക്കുകയോ ചെയ്യാറുണ്ടോ? എങ്കില്‍ ഒരു പിടി നാണയം കിഴികെട്ടി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പരിഹാരമാണ്. “തെറ്റു പണം ” എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു വേണം സമർപ്പിക്കാൻ.

ഉപ്പ് കിഴികെട്ടി വീടിന്റെ മൂലകളിൽ ഒരു പാത്രത്തിൽ സൂക്ഷിക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാകാൻ നല്ലതാണ്. ഇതുപോലെ മഞ്ഞൾ കഷ്ണം വൃത്തിയുള്ള വെള്ളത്തുണിയില്‍ കിഴികെട്ടി ശുദ്ധിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ലക്ഷ്മീദേവീപ്രീതികരമാണ്.ദാരിദ്രം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാവും കൂടാതെ ഭവനത്തിലെ നെഗറ്റീവ് ഊർജത്തെ ഒരു പരിധി വരെ തടയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button