Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
FootballSports

ഐസ്ലന്‍ഡിനെ പരാജയത്തിലേക്ക് തള്ളിയിട്ട് ജയം കൈയിലൊതുക്കി നൈജീരിയ

മോസ്കോ: ഗ്രൂപ്പ്‌ ഡി മത്സരത്തില്‍ നൈജീരിയക്ക് തകര്‍പ്പന്‍ ജയം. ഐസ്ലന്‍ഡിനെ എതിരില്ലാതെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.  49,75 മിനിറ്റില്‍ അഹമദ് മൂസ നേടിയ ഇരട്ട ഗോളിലാണ് നൈജീരിയ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഐസ്ലന്‍ഡ്‌ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ കളി മാറുകയും നൈജീരിയ വിജയിക്കുകയുമായിരുന്നു. നൈജീരിയക്ക് മറുപടി നല്‍കാന്‍ 81ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി  പാഴാക്കിയതും ഐസ്ലന്‍ഡിനു വന്‍ തിരിച്ചടിയായി

ഐസ്ലന്‍ഡിന്റെ പരാജയത്തോടെ ലോകകപ്പിലെ പ്രീക്വാര്‍ട്ടറിലേക്കുള്ള അര്‍ജന്റീനയുടെ വഴി തെളിഞ്ഞിട്ടുണ്ട്. ക്രൊയേഷ്യയുമായി നടക്കാനിരിക്കുന്ന ഐസ്‌ലന്റിന്റെ മത്സരം സമനിലയാവുകയോ ക്രൊയേഷ്യ വിജയിക്കുകയോ ചെയ്‌താല്‍ മാത്രമെ അര്‍ജന്റീനയ്ക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാകു. അതിനെക്കാള്‍ ഉപരി നൈജീരിയയുമായി ഇനി നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ മത്സരവും നിര്‍ണായകമാണ്.

Also read : ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് ആദ്യ ജയത്തിലേക്ക് പിടിച്ച് കയറി ബ്രസീല്‍

 

NIGERIA ICE LAND

NIGERIA CELEBRATION

ICELAND

NIGERIA

shortlink

Related Articles

Post Your Comments

Related Articles


Back to top button