India

ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടു: ഇടയ്ക്കു കയറിയ മദ്യപസംഘം യുവാവിനെ മര്‍ദ്ദിച്ച് യുവതിയുമായി കടന്നുകളയാൻ ശ്രമിച്ചു

ബംഗാൾ: നടുറോഡിൽ ദമ്പതികളുടെ തർക്കം, ഒടുവിൽ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ സംഭവത്തിൽ ഇടപെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ദമ്പതികൾ വഴിക്കിടുന്നത് കണ്ട യുവാക്കൾ ദമ്പതികളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് യുവതിയോട് മോശമായി പെരുമാറിയ യുവാക്കകൾ ഭർത്താവിനെ അടിച്ചിട്ട ശേഷം യുവതിയുമായി കടന്നുകളയാൻ ശ്രമിച്ചു.

also read: നവദമ്പതികൾ ആത്മഹത്യ ചെയ്‌ത നിലയിൽ

സംഭവം ഉണ്ടായ ദിവസം ദമ്പതികൾ തമ്മിൽ വീട്ടിൽവെച്ച് വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് വീടുവിട്ടിറങ്ങിയ യുവതി സോദപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. യുവതിയെ പിന്തുടർന്ന് ഭർത്താവും സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ വെച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടായി. സംഭവം കണ്ടു നിന്ന മദ്യലഹരിയിലായിരുന്ന ഒരു സംഘം യുവാക്കൾ ദമ്പതികളോട് കാര്യം തിരക്കി. തുടർന്ന് യുവാവും മദ്യപിച്ചെത്തിയവരും തമ്മിൽ വഴക്കായി. യുവാവിനെ മർദ്ദിച്ച ശേഷം ഇവർ യുവതിയുമായി കടന്നുകളയാൻ ശ്രമം നടത്തി. ഇതിനിടെ പോലീസ് വാതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ദമ്പതികൾ പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments


Back to top button