കറാച്ചി: സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയാറാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ താൻ ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് തിരികെ പോകുമെന്നും , തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും വീഡിയോ സന്ദേശത്തില്‍ പര്‍വേസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്‍റെ വിചാരണയ്ക്കായി ദുബായില്‍ കഴിയുന്ന മുഷറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സൈനിക കമാന്‍ഡോ ആയിരുന്ന വ്യക്തി സ്വന്തം രാജ്യത്തേക്കുവരാന്‍ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് വീഡിയോ സന്ദേശം അയച്ചത്.
Post Your Comments