
തിരുവനന്തപുരം: റംബുട്ടാന് തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന് മരിച്ചു. തിരുവനന്തപുരം മംഗലപുരം സഫാ ആഡിറ്റോറിയത്തിന് സമീപം ജീനാ കോട്ടേജില്‍ ഷിബു പദ്മനാഭന് – സംഗീത ദമ്പതികളുടെ മകന് ഭരത് ആഞ്ജനാണ് മരിച്ചത്. മേനംകുളം സെന്റ് മാര്‍ത്തോസ് സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
also read: രണ്ടുവയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. റംബുട്ടാന് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം തടസം നേരിട്ട കുട്ടിയെ ഉടനടി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments