തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദിച്ചെന്ന് കാണിച്ച് എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ നല്‍കിയ പരാതി പൊളിയുന്നു. തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ എഡിജിപിയുടെ പുത്രി ചികിത്സ തേടിയത് ഓട്ടോറിക്ഷാ ഇടിച്ചെന്ന പേരിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അസ്ഥിരോഗവിദഗ്ധന്‍ ഡോ. ഹരി ഇക്കാര്യം കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
അതുകൊണ്ടുതന്നെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി വ്യാജമാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല.ഗവാസ്‌കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എഡിജിപിയുടെ മകള്‍ മ്യൂസിയം പോലീസിലാണ് പരാതി നല്‍കിയത്. ഗുരുതരപരുക്കേറ്റ ഗവാസ്‌കറെ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് എഡിജിപിയുടെ മകളും ചികിത്സ തേടിയത്. കേസില്‍ ആശുപത്രി രേഖകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണു തിടുക്കത്തിലുള്ള ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന.
അതെ സമയം ഗവാസ്‌കര്‍ നല്‍കിയതു കള്ളപ്പരാതിയാണെന്നും അലക്ഷ്യമായി വാഹനം ഓടിച്ചതാണു പരുക്കുണ്ടാകാന്‍ കാരണമെന്നുമാണ് എഡിജിപി നല്‍കിയ പുതിയ പരാതിയില്‍ ആരോപിക്കുന്നത്. പരാതിക്കാരനായ ഗവാസ്‌ക്കറെ തന്നെ കുടുക്കും വിധം തന്ത്രം മെനഞ്ഞാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സുദേഷ് കുമാര്‍ നേരിട്ട് പരാതി കൈമാറിയിരിക്കുന്നത്.
Post Your Comments