ന്യൂഡല്‍ഹി: ജനങ്ങളുടെ ആധാർ വിവരങ്ങൾ പോലീസിന് കൈമാറാൻ കേന്ദ്ര നീക്കം. ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ കണ്ടെത്താനും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയാനുമാണ് വിവരങ്ങൾ പോലീസിന് കൈമാറുന്നത്. .
ആധാര്‍ വിവരങ്ങള്‍ കൈമാറുന്ന കാര്യവും ജയിൽ നിയമം ഭേദഗതി ചെയ്യുന്നതും മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ അറിയിച്ചു. ആധാര്‍ വിവരം പോലീസിന് നല്‍കുന്നത് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സഹായിക്കുമെന്നെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ഡയറക്ടറുടെ നിര്‍ദേശത്തോടെ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read also:70 ലക്ഷം രൂപയുടെ മായം കലർത്തിയ തേയിലപ്പൊടി പിടിച്ചെടുത്തു
ഏതൊരു കുറ്റകൃത്യവും തെളിയിക്കാന്‍ കഴിയുന്ന സാങ്കേതിക തെളിവാണ് വിരലടയാളം. ഇത് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പോലീസിന് നല്‍കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനും കൂടുതല്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments