Kerala

കണക്ഷന്‍ എടുത്ത ശേഷം ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത ഉപഭോക്താവിന് ജലഅതോറിറ്റിയുടെ വാട്ടർ ബിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ കണക്ഷന്‍ എടുത്തു രണ്ടു മാസം കഴിഞ്ഞിട്ടും തുള്ളി വെള്ളം പോലും ലഭിക്കാത്ത ഉപഭോക്താവിന് വാട്ടർ ബില്‍. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പുതിയകാവ് നീലിമയില്‍ സുകുമാരപിള്ളയ്ക്കാണ് തുള്ളിവെള്ളം പോലും നല്‍കാതെ അഞ്ഞൂറ് രൂപയുടെ ബില്‍ നല്‍കി ജലഅതോറിറ്റി ഞെട്ടിച്ചത്.

ജല അതോറിറ്റിയുടെ വാക്ക് വിശ്വസിച്ചു കണക്ഷന്‍ എടുത്ത നിരവധി പേരിൽ ഒരാളാണ് സുകുമാര പിള്ളയും.റോഡില്‍ നിന്ന് അല്‍പം ഉയരത്തിലാണ് സുകുമാര പിള്ളയുടെ വീട്. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍, മടവൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളപദ്ധതി കമ്മിഷന്‍ ചെയ്തതിനു ശേഷമാണ് സുകുമാരപിള്ള കണക്ഷന്‍ എടുത്തത്. നിലവിലെ കുടിവെള്ള പദ്ധതിയുമായി പുതിയ പദ്ധതി കൂട്ടിയോജിപ്പിക്കുമെന്ന ജലഅതോറിറ്റിയുടെ ഉറപ്പ് വിശ്വസിച്ചാണ് ഇദ്ദേഹം കണക്ഷന്‍ എടുത്തത്.

നേരത്തേ ഉണ്ടായിരുന്ന ദേവേശ്വരം പദ്ധതിയില്‍ നിന്നാണ് ജല അതോറിറ്റി കണക്ഷന്‍ നല്‍കിയത്.അതോറിറ്റിയുടെ ഉറപ്പ് പാലിക്കാതെ വന്നതിനാലാണ് കണക്ഷന്‍ എടുത്തിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും വെള്ളം കിട്ടാതിരുന്നത്. എന്നാൽ ബിൽ കിട്ടിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് സുകുമാരപിള്ള.

shortlink

Related Articles

Post Your Comments

Related Articles


Back to top button