റോസ്തോവ് അറീന : ഫിഫാ ലോകകപ്പിൽ പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചത് റഷ്യയും യുറഗ്വായും. പ്രീക്വാർട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് റഷ്യയും ചൈനയും. ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചത്. ജൂൺ 25നാണ് റഷ്യയും യുറുഗ്വായും തമ്മിലുള്ള മത്സരം. ഇതിലെ വിജയി ഗ്രൂപ്പ് എയിലെ ജേതാവാകും.
ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോൽപ്പിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു ഒരു കോർണറിൽ പാഞ്ഞെത്തിയ സുവാരസിന്റെ ഗോൾ. മത്സരത്തില്‍ 53 ശതമാനം ബോള്‍ പൊസിഷനും സൗദിക്കായിരുന്നു. കൃത്യമായ പൊസിഷനും പാസ്സിങ്ങും ലഭിച്ചിട്ടും അതൊന്നും ഗോളാക്കാൻ സൗദിക്ക് കഴിഞ്ഞില്ല.
Read also:ഫിഫ ജ്വരം : ലക്ഷങ്ങള്‍ ലോണെടുത്ത് ഫുട്ബോള്‍ കാണാന്‍ ഓഡിറ്റോറിയം പണിത് അസം സ്വദേശി
രണ്ടു മത്സരങ്ങളും തോറ്റ സൗദി അറേബ്യയും ഈജിപ്തും പുറത്തായിക്കഴിഞ്ഞു.
നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോൾ നേടുന്ന ഏക യുറഗ്വായ്ൻ താരമായിരിക്കുകയാണ് സുവാരസ്.
Post Your Comments