വഡോദര: നാരായണ്‍ഭായ് എന്ന വഡോദര സ്വദേശിയുടെ സ്വദേശിയുടെ ജീവിതം മാറിമറിഞ്ഞത് വെറും മാസങ്ങള്‍ കൊണ്ടാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നാരായണ്‍ഭായ് രജ് പുത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ നല്‍കിയത് ഒരു പുതിയ ജീവിതമാണ്. ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് നാരായണ്‍. പല ജോലികൾക്കായി ശ്രമിച്ചിട്ടും കിട്ടാതിരുന്ന നാരായൺ പ്രധാനമന്ത്രി മോദിയുടെ വാക്ക് കേട്ട് പക്കോഡ കട തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറിമറിഞ്ഞത്.
വഡോദരയില്‍ ഒരു പക്കോഡ സ്റ്റാളില്‍ നിന്ന് തുടങ്ങിയ നാരായണിന് ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലായി 35ഓളം കടകളുണ്ട്. 35 സെന്ററുകളില്‍ നിന്നായി 500 മുതല്‍ 600 വരെ കിലോ പക്കോഡയാണ് നാരായണ്‍ ഉണ്ടാക്കി വില്‍ക്കുന്നത്.100 ഗ്രാം പക്കോഡക്ക് 10 രൂപയാണ് വില. രുചികരമായി ഉണ്ടാക്കുന്ന പക്കോഡ കഴിക്കാന്‍ കടയില്‍ എപ്പോഴും വലിയ തിരക്കായിരിക്കും. വൈകാതെ തന്നെ തന്റെ പക്കോഡ കടകളുടെ എണ്ണം ഇനിയും കൂട്ടാനാണ് നാരായണ്‍ഭായിയുടെ ശ്രമം.
‘തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍ . ഇനി മുമ്പോട്ടും അങ്ങിനെ തന്നെയായിരിക്കും. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. രാഹുല്‍ഗാന്ധിയുടെയും തന്റെയും ഈ രാജ്യത്തിന്റെ മുഴുവന്‍ തലവനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ രാജ്യത്തിനു വേണ്ടിയാണ്. പക്കോഡ വില്‍ക്കുന്നതും ഒരു ജോലിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സ്വീകരിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും ഇയാൾ പറയുന്നു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗത്തില്‍ പക്കോഡകള്‍ വില്‍ക്കുന്നതും ഒരു ജോലിയാണെന്ന് സൂചിപ്പിച്ചിരുന്നു. ജോലിയില്ലാതെ ഇരിക്കുന്നതിലും നല്ലതാണെന്നും, ഇത് നിങ്ങള്‍ക്ക് ഒരു ദിവസം 200 രൂപ വരെ വരുമാനമുണ്ടാക്കി തരുമെന്നും മോദി സൂചിപ്പിച്ചു. ഇത് കേള്‍ക്കാനിടയായ നാരായണ്‍ഭായ് പിന്നെയൊന്നും ചിന്തിച്ചില്ല. പക്കോഡ വില്‍ക്കുന്ന ഒരു കട ആരംഭിക്കുകയായിരുന്നു.
Post Your Comments