ബെംഗളൂരു: കാർ വാങ്ങണമെന്ന് എല്ലാവർക്കും ആഗ്രഹം തോന്നാറുണ്ട്. എങ്ങനെയും പണം കരുതി കാർ വാങ്ങാൻ ചെന്നാലോ മറ്റു ചില നൂലാമാലകൾ. ബെംഗളൂരുവിൽ കാർ വാങ്ങണമെങ്കിൽ സ്ഥലം വേണമെന്ന് അധികൃതർ. കാര്‍ പാർക്കിങ്ങിന് സ്വന്തമായി സ്ഥലമില്ലാത്തവർക്ക് കാർ അനുവദിച്ചു നൽകില്ല.
ബുധനാഴ്ച കര്‍ണാടക ഗതാഗത മന്ത്രി ഡി.സി തമ്മണ്ണയാണ് ഈ തീരുമാനം അറിയിച്ചത് . നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്കാണ് ഈ തീരുമാനത്തിന് പിന്നിൽ. പാർക്കിങ്ങിന് സ്ഥലമില്ലാത്തവർ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി കാൽനടക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
Read also:തെന്നിന്ത്യൻ താരം നമിതയുടെ വ്യത്യസ്തമായ യോഗ പരിശീലനം
ഈ തീരുമാനം കൂടാതെ നഗരത്തില്‍ ഡീസല്‍ വാഹനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. ഇതിന് പുറമെ വിദ്യാത്ഥികൾക്കായി വാഗ്ദാനം ചെയ്ത സൗജന്യ ബസ് പാസ് നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപനം നടത്തുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Post Your Comments