മുംബൈ: നിപ വൈറസ് രോഗം കൂടുതൽ പകരുന്നത് പഴങ്ങളിലൂടെയെന്ന് പ്രചാരണം ഏറിവന്ന സാഹചര്യത്തിൽ കൂടുതൽ കണ്ടെത്തലുമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. നിപ വൈറസ് പഴങ്ങളില്‍ ഏറെനേരം തങ്ങിനില്‍ക്കില്ലെന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഡയറക്ടര്‍ ദേവേന്ദ്ര മൗര്യ പറഞ്ഞു.
എല്ലാ വൈറസുകളെപ്പോലെയും നിപ വൈറസിനും മനുഷ്യരുടെയോ ജന്തുക്കളുടെയോ കോശങ്ങളില്‍മാത്രമേ നിലനില്ക്കാനും വ്യാപിക്കാനും കഴിയൂ. പഴങ്ങളില്‍ അതിന് അധികസമയം നിലനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read also:27 കോടിയുടെ മയക്കുമരുന്നുമായി രാഷ്ട്രീയ നേതാവ് പിടിയില്‍
പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്നിന്നുമാത്രമേ നിപ വൈറസ് പകരുകയുള്ളൂ. ഇത്തരം വവ്വാലുകളില്‍ത്തന്നെ ചുരുക്കം ചിലവയേ ഉമിനീരിലൂടെയും മറ്റും നിപ വൈറസ് പുറത്തുവിടുന്നുള്ളൂ. ഇവ കടിച്ച പഴങ്ങളിലേക്ക് വൈറസ് പടരുമെങ്കിലും, പഴത്തില്‍ വൈറസിന് ഏറെനേരത്തെ നിലനില്പില്ല.
വവ്വാലുകള്‍ കടിച്ച പഴം ഉടനെ കഴിച്ചാല്‍മാത്രമേ വൈറസ് പകരാനിടയുള്ളൂവെന്നും ദേവേന്ദ്ര മൗര്യ പറഞ്ഞു. അതുകൊണ്ട് പഴം കഴിക്കുന്നതിനെക്കുറിച്ചുള്ള വ്യജ പ്രചാരണങ്ങൾ നിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
.
Post Your Comments