ഓക്ക്‌ലന്റ് : പ്രധാനമന്ത്രി എന്ന പദവിയിലിരിക്കെ അമ്മയാകുന്ന സ്ത്രീ എന്ന ബഹുമതി ഇനി ന്യുസിലന്റ് പ്രധാനമന്ത്രി ജസീന്താ ആന്‍ഡേഴ്‌സണ് സ്വന്തം. 37കാരിയായ ജസീന്ത ഓക്‌ലന്റിലെ ആശുപത്രിയില്‍ വ്യാഴാഴ്ച്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിലും നാലു ദിവസം മുന്‍പേ കുഞ്ഞ് ജനിച്ചു. ചരിത്രം പരിശോധിച്ചാല്‍ അധികാരത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ സ്ത്രീയാണ് ജസീന്ത.
പാക്ക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ബൂട്ടോയാണ് അധികാരത്തിലിക്കെ മുന്‍പ് അമ്മയായിട്ടുള്ള പ്രധാനമന്ത്രി. 1990ലാണ് ബേനസീര്‍ അമ്മയാകുന്നത്. പ്രസവത്തിനായി ആറാഴ്ച്ചയാണ് ജസീന്ത അവധി എടുത്തിരുന്നത്. ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സണാണ് ഇപ്പോള്‍ ഭരണത്തിന്റെ ചുമതല. ജസീന്തയും പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡും കുഞ്ഞുമായിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളും പങ്കുവെച്ചിരുന്നു. 1856ന് ശേഷം ന്യുസിലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ജസീന്ത.
Post Your Comments