Kerala

സംസ്ഥാനത്തിനകത്തും പുറത്തും ഏറെ വിവാദം ഉണ്ടാക്കിയ ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തെ കുറിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തിനകത്തും പുറത്തും ഏറെ വിവാദമുണ്ടാക്കിയ വനിതാ മാസിക ഗൃഹലക്ഷ്മിയുടെ വിവാദമായ മുഖചിത്രത്തെ കുറിച്ച് ഹൈക്കോടതി. മാസികയുടെ മുഖചിത്രമായിരുന്ന മുലയൂട്ടുന്ന സ്ത്രീ അശ്ലീലമല്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. സദാചാര ബോധത്തെ ഭഞ്ജിക്കുക എന്നതെല്ലാം ആപേക്ഷികമാണെന്നും ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നുമാണ് കോടതി വിധി എത്തിയത്.

ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ച് മാര്‍ച്ച് എട്ടിനാണ് ഹര്‍ജി പരിഗണിച്ചത്. ‘ഹര്‍ജിക്കാര്‍ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചിട്ടും കാണാന്‍ സാധിച്ചില്ല. ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ ക്യാപ്ഷനിലും കണ്ടെത്തിയിട്ടില്ല. രാജാരവിവര്‍മ്മയുടെ ചിത്രങ്ങളില്‍ നോക്കുന്ന അതേ കണ്ണ് കൊണ്ടാണ് ഈ ചിത്രത്തെ ഞങ്ങള്‍ നോക്കിയതും ചിത്രം തങ്ങള്‍ക്ക് അനുഭവപ്പെട്ടതും’, ജഡ്ജിമാര്‍ വിലയിരുത്തി. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണെന്നും അതുപോലെ തന്നെയാണ് അശ്ലീലതയെന്നും കോടതി വ്യക്തമാക്കി.

പോക്സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണ് മുഖചിത്രമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button