ജിദ്ദ: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി രണ്ട് ദിവസം കൂടി മാത്രം. എന്നാൽ ജൂണ്‍ 24ന് മുൻപ് വനിതകള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 77ല്‍ പറയുന്ന ശിക്ഷാനടപടികള്‍ക്ക് വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ അർഹരായിരിക്കുമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. അഞ്ഞൂറ് റിയാല്‍ മുതല്‍ തൊള്ളായിരം റിയാല്‍ വരെ പിഴയായിരിക്കും ശിക്ഷയായി ലഭിക്കുക.
Read Also: സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്
ജൂണ്‍ 24ന് ശേഷം വാഹനമോടിക്കുന്ന വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പിടികൂടിയാൽ വാഹനം ഓടിച്ചവരും ഉടമകളും ഒരു പോലെ ശിക്ഷാർഹരായിരിക്കും. ജൂണ്‍ നാല് മുതല്‍ നിലവില്‍ അന്താരാഷ്ട്ര ഡൈവിംഗ് ലെസന്‍സുള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നൽകുന്ന നടപടിക്രമങ്ങൾ സൗദി ആരംഭിച്ചിരുന്നു.
Post Your Comments