Kerala

ഗണേഷ് കുമാറിന്റെ കേസ്; നടപടികള്‍ വൈകിപ്പിച്ച് പോലീസ്

അഞ്ചല്‍: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണം ഇഴയുന്നു. കേസിലെ പരാതിക്കാരിയായ വീട്ടമ്മയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘം വാങ്ങിയില്ല. അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിശദീകരണം. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ ഗണേശിനെ മര്‍ദ്ദിച്ചത്.

Also Read : ഗണേഷ് കുമാറിനെതിരായ കേസ്; അഞ്ചല്‍ സി.ഐയെ മാറ്റി

അമ്മ ഷീനയുടെ മുന്നില്‍ വച്ച് മകന്‍ അനന്തകൃഷ്ണനെ മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്ക് വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. സംഭവവുമായി ബന്ധപ്പെട്ട് അനന്തകൃഷ്ണനും അമ്മ ഷീനയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. അനന്തകൃഷ്ണന്‍ ഇപ്പോഴും ചികിത്സയിലാണ്.

എംഎല്‍എ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്നും എംഎല്‍എയുടെ ദൃശ്യങ്ങളെടുത്ത ഫോണ്‍ സിഐ തട്ടിത്തെറിപ്പിച്ചിരുന്നെന്നും യുവാവ് മാധ്യമങ്ങള്‍ക്കുമുമ്പില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണത്തില്‍ നിന്നും മാറ്റിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button