ഭോപ്പാല്‍: സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭീതി കൊണ്ട് നഗരത്തിലെ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാകുന്നില്ലെന്നും കുപ്പികളിലാണ് ഇപ്പോൾ പാൽ നൽകുന്നതെന്നും മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. കാശിപുരയിലെ അംഗനവാടിയില്‍ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുഞ്ഞിന്റെയും അമ്മയുടെയും പരിപൂര്‍ണ ആരോഗ്യത്തിന് സമീകൃതമായ ഭക്ഷണക്രമം വേണമെന്നും കുപ്പിയില്‍ പാല് നല്കുന്ന കുട്ടികള്‍ക്ക് കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്നും ആനന്ദിബെൻ വ്യക്തമാക്കി.
Post Your Comments