കണ്ണൂര്‍• നിരോധിത ലഹരി ഗുളികകളുമായി സിനിമാ നടനെ എക്സൈസ് സംഘം പിടികൂടി. തലശേരി സെയ്ദാര്‍പള്ളിക്കു സമീപം ബില്ലന്റകത്ത് വീട്ടില്‍ മിഹ്റാജ് കാത്താണ്ടി(34) ആണ് പിടിയിലായത്. 1000 മില്ലിഗ്രാം മെത്തലിന്‍ ഡയോക്സി മെത്ത് ആംപ്ഫിറ്റാമിനും 7.5 ഗ്രാം സ്പാസ്മോ പ്രോക്സിവോണും സഹിതമാണ് ഇയാള്‍ അറസ്റ്റിലായത്.
എക്സൈസ് നാര്‍കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി ഗുളികകള്‍ മോളി, എക്സ്റ്റസി എന്നീ പേരുകളിലാണ് ഈ ഗുളിക അറിയപ്പെടുന്നത്. പോയന്റ് രണ്ടു മില്ലീഗ്രാം കൈവശം വച്ചാല്‍ ജാമ്യം ലഭിക്കാത്ത മാരക ലഹരിമരുന്നാണ് ഇത്. വേദന സംഹാരിയായി മാത്രം ഉപയോഗിക്കുന്ന ഇത് മൂന്നു ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമേ രോഗികള്‍ക്ക് വില്‍ക്കാവൂ എന്നാണ് നിയമം.
മിഹ്റാജ് കാത്താണ്ടി മൂന്നു സിനിമകളിലും നിരവധി ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments