India

മതേതരത്വം എന്നാൽ ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുകയും അവഗണിക്കുകയും ചെയ്യുന്നതല്ല : ജാവേദ് അക്തർ

ബംഗളുരു: കർണാടക മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മുസ്ലിം പുരോഹിതൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുന്നതും അവഗണിക്കുന്നതുമല്ല മതേതരത്വം എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നതെന്ന് ജാവേദ് അക്തർ പറഞ്ഞു.വിജയപുരയിൽ നടന്ന ഈദ് ഗാഹിനിടെയായിരുന്നു സംഭവം. കർണാടക ശിവാനന്ദ് പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാദ പരാമർശം.

രണ്ടു മാസത്തിനുള്ളിൽ ബക്രീദ് വരുമെന്നും അന്ന് പശുക്കളെ കശാപ്പ് ചെയ്തേക്കുമെന്നുമായിരുന്നു വിജയപുര ഹാഷിം പീർ ദർഗ മുഖ്യ പുരോഹിതൻ തൻവീർ ഹാഷിമിന്റെ പരാമർശം. എന്നാൽ തൻവീർ ഹാഷിമിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ജാവേദ് അക്തർ ആവശ്യപ്പെട്ടു. ഇത്ര നിരുത്തരവാദപരവും വർഗീയ പ്രശ്നങ്ങളുണ്ടാക്കുന്നതുമായ പ്രസംഗം അനുവദിക്കാൻ പാടില്ലെന്നും ന്യൂനപക്ഷങ്ങളുടെ വർഗീയത സഹിക്കുന്നതും അവഗണിക്കുന്നതുമല്ല മതേതരത്വമെന്നും അദ്ദേഹം തുറന്നടിച്ചു.

കർണാടകയിൽ ഗോഹത്യ നിരോധിച്ചിരിക്കുന്നതിനാൽ ഹാഷിമിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഇതു കേട്ടുകൊണ്ടിരുന്ന മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button