International

അബ്ബാസിയുടെയും ഇമ്രാൻ ഖാനിന്റേയും നാമനിർദ്ദേശ പത്രികകൾ തള്ളി പാക് ഇലക്ഷൻ കമ്മീഷൻ

ഇസ്ലാമബാദ്: പാക് ഇലക്ഷൻ കമ്മീഷൻ മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയുടെയും തഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ തലവൻ ഇമ്രാൻ ഖാനിന്റേയും നാമനിർദ്ദേശ പത്രികകൾ തള്ളി. രണ്ടു പേരും ഇസ്ലാമബാദിലെ മണ്ഡലത്തിലാണ് മത്സരിക്കാനിരുന്നത്. ഇവരെ കൂടാതെ മറ്റ് പല രാഷ്ട്രീയ നേതാക്കളുടെയും നാമനിർദ്ദേശ പത്രികകളും ഇലക്ഷൻ കമ്മീഷൻ തള്ളിയിട്ടുണ്ട്. നാമനിർദ്ദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണിത്.

also read: ഒരാള്‍ ഒന്നിലേറെ സീറ്റുകളിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇലക്ഷൻ കമ്മീഷൻ

അബ്ബാസിയുടെയും സർദാർ മെഹ്താബ് ഖാനിന്റേയും സത്യവാങ്മൂലം ശരിയായ രീതിയിലായിരുന്നില്ല പൂരിപ്പിച്ചിരുന്നതെന്ന ഇലക്ഷൻ കമ്മീഷൻ ചൂണ്ടിക്കാട്ടി. അബ്ബാസി, താൻ അടയ്ക്കുന്ന ടാക്‌സ് വിവരങ്ങളും സമർപ്പിച്ചിരുന്നില്ല. അബ്ബാസിയുടെ അതേ മണ്ഡലത്തിൽ മത്സരിക്കുന്ന ഇൻസാഫ് പാർട്ടിയുടെ തലവൻ ഇമ്രാൻ ഖാനിന്റേയും നാമനിർദ്ദേശ പത്രിക പൂർണ്ണമായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button