KeralaLatest News

വായ്‌പാ തട്ടിപ്പ് ; ഫാ.പീലിയാനിക്കൽ റിമാൻഡിൽ

ആലപ്പുഴ : കുട്ടനാട്ടിൽ കാർഷിക വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയായ കുട്ടനാട്‌ വികസന സമിതി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. തോമസ്‌ പീലിയാനിക്കല്‍ റിമാൻഡിൽ. പതിനാലു ദിവസത്തേക്കാണ് റിമാന്റ്.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണു ഫാ. പീലിയാനിക്കലിനെ സംശയനിഴലിലാക്കി കാര്‍ഷിക വായ്‌പാ തട്ടിപ്പ്‌ പുറത്തുവന്നത്‌. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ചെങ്കിലും അറസ്‌റ്റ്‌ ഭയന്ന്‌ ആലപ്പുഴ ജില്ലാ സെഷന്‍സ്‌ കോടതിയെ ഫാദർ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ ഇടയ്‌ക്ക്‌ ഒളിവില്‍പോകുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്‌പകളുടെ മറവില്‍ കുട്ടനാട്ടില്‍ കോടികളുടെ തട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button