Kerala

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു? തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി കെ എസ് ആര്‍ ടി സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യൂണിയനുകളെ ശമ്പള പരിഷ്‌ക്കരണ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണു തച്ചങ്കരി. ചര്‍ച്ച വിജയിച്ചാല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

Also Read : കെ എസ് ആര്‍ ടി സി ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

നിലവില്‍ ജീവനക്കാര്‍ക്കു നല്‍കിരുന്ന സേവനവേദന വ്യവസ്ഥകളുടെ കാലാവധി 2016 ല്‍ അവസാനിച്ചിരുന്നു. ജൂണ്‍ 25 തിങ്കളാഴ്ച ഇതു സംബന്ധിച്ച യോഗം ചേരുമെന്നാണു ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്റെ നിര്‍ദേശം. ആറു വര്‍ഷം മുമ്പാണ് കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌ക്കരണം അവസാനമായി നടപ്പിലാക്കിയത്.

Also Read : നൂതന സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ നവീകരിക്കും- മന്ത്രി എ.കെ. ശശീന്ദ്രന്‍

ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നില്ല എന്ന് ആരോപിച്ച് എംടിക്കെതിരെ 25 മുതല്‍ യൂണിയനുകള്‍ പ്രതിക്ഷേധസമരങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടയിലാണു ശമ്പളം വര്‍ധിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ എം ഡി തുടങ്ങി വയ്ക്കുന്നത്. കോര്‍പ്പറേഷന്‍ നഷ്ട്ടത്തിലായതിനാല്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലയിലായിരുന്നു ഇതുവരെയുള്ള മാനേജിങ് ഡയറക്ടര്‍മാര്‍. ൃ

shortlink

Related Articles

Post Your Comments

Related Articles


Back to top button