കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്‌ക്കര്‍ കോടതിയെ സമീപിച്ചത്.
തനിക്കെതിരായ പരാതി വ്യാജമാണെന്നും താന്‍ പരാതി നല്‍കിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌ക്കര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ചുമതല സംബന്ധിച്ച് പുതുക്കിയ മാനദണ്ഡം പുറത്തിറങ്ങിയിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം. ഡിജിപിയാണ് ഉത്തരവിറക്കിയത്. പൊലീസ് സേനയ്ക്കുള്ളിലെ ദാസ്യപ്പണി വിവാദം ശക്തമായ സാഹചര്യത്തിലാണ് നടപടിയുമായി സേന തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments