KeralaLatest News

ഗോവധം: വീണ്ടും സാധ്വി സരസ്വതി

ജംഷഡ്പൂര്‍•ഗോവധം തടയാന്‍ ജീവപര്യന്തം വ്യവസ്ഥ ചെയ്യുന്ന നിയമം കേന്ദ്രം കൊണ്ടുവരണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി.

ചില സംസ്ഥാനങ്ങളില്‍ ഗോവധം തടയാന്‍ നിയമങ്ങളുണ്ട്. ദേശീയ തലത്തില്‍ പുതിയ നിയമം നിര്‍മ്മിച്ച്‌ നടപ്പിലാക്കണമെന്നും സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി പ്രസിഡന്റ് കൂടിയായ സാധ്വി സരസ്വതി പറഞ്ഞു.

ഏപ്രിലില്‍ കാസര്‍ഗോഡ്‌ നടന്ന ഹിന്ദു മത കണ്‍വന്‍ഷനില്‍ വച്ച് വിവാദ പ്രസ്താവന നടത്തിയ സാധ്വി സരസ്വതിയ്ക്കെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഹിന്ദു ജഗരന്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് സാധ്വി നഗരത്തിലെത്തിയത്. ബീഫ് ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയെത്തുടര്‍ന്ന് സാധ്വിയ്ക്കെതിരെ ഫേസ്ബുക്ക്‌ പേജില്‍ വന്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button