മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയില്‍ മൂന്ന് ദളിദ് കുട്ടികളെ നഗ്നരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതിനാണ് രാഹുലിനെതിരെ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ രാഹുല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിന്നു.
read also: മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാന്‍ രാഹുല്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരാജയമെന്ന് റിപ്പോർട്ട്
വീഡിയോ പുറത്ത് വിട്ട് കുട്ടികളുടെ അവകാശം ലംഘിച്ചെന്ന് മുംബൈ സ്വദേശിനി നല്‍കിയ പരാതിയിലാണ് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ രാഹുലിന് നോട്ടീസ് അയച്ചത്. പോക്‌സോ നിയമത്തിന്റെയും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെയും ലംഘനമാണ് രാഹുല്‍ നടത്തിയതെന്നാണ് ആരോപണം,
എന്നാല്‍ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ പ്രചരിച്ചതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല ഇത് ട്വീറ്റ് ചെയ്?തതെന്നും കോണ്‍ഗ്രസ് വക്താവ് സചിന്‍ സാവന്ത് പറഞ്ഞു. ഈ നോട്ടീസ് പ്രധാന പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments