കൊല്‍ക്കൊത്ത: ബാങ്ക് മാനേജരായ കാമുകിയുടെ അശ്ലീല ചിത്രം ഫേസബുക്കില്‍. നിലയ്ക്കാത്ത കോളുകള്‍ വന്നതിനെ തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തില്‍ കാമുകനാണ് തന്റെ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ നഗ്ന ചിത്രങ്ങള്‍ പോസറ്റ് ചെയ്ത യുവാവിനെ പൊലീസ് അറസറ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി ജൂനിയര്‍ സറ്റെവാര്ട്ട ഗുഹ(31) ആണ് പിടിയിലായത്. മേയില്‍ യുവതി നല്കിയ പരാതിയുടെ അടിസഥാനത്തിലാണ് പൊലീസ ഇയാളെ അറസറ്റ് ചെയത്ത.
പശ്ചിമ ബംഗാളില്‍ സ്വന്തമായി ഹാര്‍ഡവെയര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ഗുഹ. ചെമ്പൂര് സ്വദേശിനിയായ 26കാരിയായ യുവതി ബാങ്ക് മാനേജരാണ്. 2016ഡിസംബറില്‍ ഇരുവരുടേയും പിതാക്കന്മാര് ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പരസപരം പരിചയത്തിലാവുന്നത്. ഇതു പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. ഇതിനിടെ രണ്ടു തവണ യുവതിയുടെ അശ്ലീല ചിത്രം ഗുഹ എടുത്തിരുന്നു.
പിന്നീട് യുവതി തന്നെ കബളിപ്പിക്കുകയാണോ എന്ന ഗുഹ സംശയിച്ചു. ഇയാളുടെ സംശയം തീര്‍ക്കാനായി യുവതി തന്റെ മൊബൈല്‍ ഫോണും ഡെബിറ്റ് കാര്‍ഡും പരിശോധിച്ചുകൊള്ളാന്‍ പറഞ്ഞ ഗുഹയെ ഏല്‍പ്പിച്ചു. ഗുഹ ഈ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുവാന്‍ തുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയിലേറെ കൈപ്പറ്റുകയും ചെയതു. ഇരുവരും പരസപരം വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും രക്ഷിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു.
2018ല്‍ യുവതിയും ഗുഹയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തെറ്റിപ്പിരിയുകയും ചെയതതോടെ യുവതി ഏല്‍പ്പിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ അശ്ലീല ചിത്രം ഫേസബുക്കിലിടുകയായിരുന്നു. യുവതിയുടെ ഫേസബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പോസറ്റ ചെയതത്. അധികം വൈകാതെ ഇത് ഫേസബുക്കില്‍ നിന്ന് നീക്കം ചെയതെങ്കിലും സുഹൃത്തുക്കള്‍ വഴി യുവതി ഇക്കാര്യമറിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുഹ വീണ്ടും ചിത്രം ഫേസ്ബുക്കിലിട്ടു. തുടര്‍ന്ന യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താന്‍ ദേഷ്യം വന്നപ്പോള്‍ ചെയതു പോയതാണെന്നാണ ഗുഹ പൊലീസിനു നല്കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ ഗുഹയെ ജൂണ്‍22 വരെ റിമാന്‍ഡ് ചെയതു.
Post Your Comments