മസ്കറ്റ് : വിമാനം 12 മണിക്കൂർ വൈകിയതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാവിലെ 7.45ന് കോഴിക്കോട്ടെത്തി, രാവിലെ 10.40ന് അൽഐനിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ്(മസ്കത്ത് – കോഴിക്കോട്, കോഴിക്കോട് – അൽഐൻ വിമാനസർവീസുകൾ) വൈകിയത്.
മസ്കത്തിൽവച്ചുണ്ടായ യന്ത്രത്തകരാറാണു വിമാനം വൈകാൻ കാരണമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.
രാത്രി എട്ടിന് വിമാനം കോഴിക്കോട്ടെത്തി ഒന്നേകാൽ മണിക്കൂറിനു ശേഷം 101 യാത്രക്കാരുമായി അൽഐനിലേക്കു പുറപ്പെട്ടു. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ രാവിലെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
Also read : യു.എസില്‍ അഭയം നല്‍കണമെന്ന അപേക്ഷയുമായി 7000 ഇന്ത്യക്കാര്‍
Post Your Comments