നിലമ്പൂര്‍: അബുദാബിയില്‍വെച്ച് രാജ്യവിരുദ്ധ പ്രംഗം നടത്തിയ പി.വി.അബ്ദുള്‍ വഹാബ് എംപി മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു. നിമ്പൂരിലെ എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പ് പറയാത്ത പക്ഷം രാജ്യ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
read also: രാജ്യവിരുദ്ധ പ്രസംഗം: സലഫി നേതാവ് ഷംസുദ്ദീന് പാലത്തിനെതിരെ യുഎപിഎ
മുസ്ലീംലീഗ് എന്നും ദേശ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്. മോദി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി എല്‍ഡിഎഫും യുഡിഎഫും ലീഗ് നേതാക്കളുടെ ഇത്തരം നിലപാടുകള്‍ക്കു മുന്നില്‍ മൗനം പാലിക്കുകയാണ്. പി.വി.അബ്ദുള്‍ വഹാബിന്റെ നിലപാടാണോ മുസ്ലീം ലീഗിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച അബ്ദുള്‍ നാസര്‍ മദനിക്ക് സമാനമാണ് പി.വി.അബ്ദുള്‍ വഹാബിന്റെയും നിലപാട്. -പ്രകാശ് ബാബു പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ ജീവിത ചരിത്രം ആസ്പദമാക്കി രചിച്ച പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു അബ്ദുള്‍ വഹാബ് എംപിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രസ്താവന തെറ്റാണെന്ന് അംഗീകരിച്ച് ജനങ്ങളോട് മാപ്പ് പറയുന്നതു വരെ പ്രതിഷേധം തുടരാനാണ് യുവമോര്‍ച്ചയുടെ തീരുമാനം.
Post Your Comments