Kerala

നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി : നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി. നിപ വൈറസ് ബാധയിൽ കേരളം മുഴുവൻ ഭീതിയിൽ കഴിഞ്ഞ സാഹചര്യത്തിൽ പലതരത്തിലുള്ള പ്രതിബന്ധങ്ങളും മറികടന്നു മുന്നിട്ടിറങ്ങി പ്രവർത്തിച്ച സർക്കാരിനും ആരോഗ്യവിഭാഗത്തിനും ആശുപത്രി ജീവനക്കാർക്കും പ്രശംസയുമായി ഹൈക്കോടതി.

പനി കണ്ടെത്താനും പകര്‍ച്ച തടയാനും സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിച്ചുവെന്ന‌് ആക്ടിങ‌് ചീഫ‌് ജസ‌്റ്റിസ‌് ഋഷികേശ‌് റോയി, ജസ‌്റ്റിസ‌് സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച‌് പറഞ്ഞു.
പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതില്‍ ഡോക്ടര്‍മാര്‍, നേഴ‌്സുമാര്‍, മറ്റ‌് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക‌് അതീവ ജാഗ്രതയും കരുതലുമുണ്ടായി. കേരളം ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക‌് മാതൃകയാണ‌്. സോഷ്യല്‍ മീഡയയിലെ വ്യാജപ്രചാരണങ്ങൾ സർക്കാരിന്റെ ഉചിത നടപടികളോടെ അപ്രസക്തമായെന്നും കോടതി അറിയിച്ചു.

Image result for nipah virus

രോഗവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ബോധവല്‍ക്കരണത്തിനെതിരെ ഫേസ‌്ബുക്ക‌ില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളും വിവരണങ്ങളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട‌് നിയമവിദ്യാര്‍ഥികളായ പി കെ അര്‍ജുനും അജയ‌് വിഷ‌്ണുവും സമര്‍പ്പിച്ച ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഇതോടെ കോടതി അവസാനിപ്പിച്ചു.

ഫേസ‌്ബുക്ക‌് പേജിലെ ദൃശ്യങ്ങളും വിവരണങ്ങളും നീക്കുന്നതിന‌് ഫേസ‌്ബുക്ക‌് അധികൃതരോട‌് ഐടി സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ സർക്കാർ പ്രചാരണത്തിനിന് എതിരെ പ്രവർത്തിച്ച ജേക്കബ‌് വടക്കുഞ്ചേരി, മോഹനന്‍ വൈദ്യര്‍ എന്നിവർക്കെതിരെയുള്ള നടപടികൾ തുടരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button