മലപ്പുറം: മലപ്പുറം തവനൂരിലെ കാര്‍ഷിക സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റിയില്‍ വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച ഡോ. അബ്ദുള്‍ ഹക്കീം എന്ന പ്രൊഫസറെ സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തു. ഇയാള്‍ക്കെതിരെ പീഡന ശ്രമക്കേസില്‍ മുഖ്യമന്ത്രിക്കും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
2001ലും 2003ലും ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി സര്‍വ്വകലാശാല അധികാരികള്‍ക്ക് പരാതി നൽകിയിരുന്നു. എന്നാല്‍ ഈ പരാതികളിലൊന്നും നടപടികളില്ലാത്തതിനാല്‍ ഇയാള്‍ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നുവെന്നാണ് റിപ്പോർട്ട്. 2015ല്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ മേജര്‍ അഡ്വൈസറായിരുന്നു ഇയാള്‍. ഈ പെണ്‍കുട്ടിക്കു നേരെയും പീഡന ശ്രമമുണ്ടായി.
ഇത് കൂടാതെ ഒരു അധ്യാപികക്കെതിരെ പീഡന ശ്രമം ഉണ്ടായതോടെ അവർ അന്നത്തെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ശാന്തിമേരിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതെല്ലാം ഹൈന്ദവ സമുദായത്തിലേയോ, ക്രിസ്ത്യന്‍ സമുദായത്തിലേയോ പെണ്‍കുട്ടികളെയാണെന്നാണ് വ്യാപക പരാതി.
ഇയാളെ സര്‍വകലാശാലയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതികളും അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.
Post Your Comments