യുഎഇ: വ്യാജ മരണവാർത്ത പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പ് നൽകി യുഎഇ. ഒരു സമൂഹമാധ്യമ ആപ്പിലൂടെയാണ് വ്യാജ മരണവാർത്തകൾ പ്രചരിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചതായ് നിരവധി പേർ വ്യാജ വാർത്ത വിളിച്ചറിയിക്കുന്നുണ്ട്. സന്ദേശങ്ങളായും ഇവ എത്തുന്നുണ്ട്. നിരവധി തവണ താക്കീത് നൽകിയിട്ടും ഈ പ്രവണത തുടരുകയാണ്. ‘ജനാസ യുഎഇ’ എന്നത് മരണപ്പെട്ടവരുടെ വിവരങ്ങൾ മറ്റുള്ളവരിൽ എത്തിക്കാനുള്ള ഒരു സേവനമാണ്. ഈ സേവനത്തെയാണ് ചിലർ ദുരുപയോഗം ചെയ്യുന്നത്.
also read: യുഎഇയിൽ കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം
Post Your Comments