ലക്‌നൗ: പതഞ്ജലി ആയുര്‍വേദയുടെ ഫുഡ്പാര്‍ക്ക് പദ്ധതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്നും മറ്റെവിടെയെങ്കിലും പദ്ധതി സ്ഥാപിക്കുമെന്നും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ആചാര്യ ബാലകൃഷ്ണന്‍ മുൻപ് അറിയിച്ചിരുന്നു. എന്നാൽ ഫുഡ് പാര്‍ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നൽകുകയായിരുന്നു.
Read Also: പതഞ്ജലിയ്ക്ക് അനുമതി നിഷേധിച്ച സംഭവം : യോഗി അയയുന്നു : സന്ധി സംഭാഷണത്തിന് തയ്യാര്‍
യമുനാ എക്സ്പ്രസ് വേക്കു സമീപമാണ് ആറായിരം കോടിയുടെ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഓരോ വര്‍ഷവും 25,000 കോടിയുടെ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനൊപ്പം പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് പതഞ്‌ജലി വ്യക്തമാക്കിയിരുന്നു.
Post Your Comments