ഗുരുഗ്രാം: ടെസ്റ്റ് ഡ്രൈവിനെത്തിയ കസ്റ്റമർ പത്ത് ലക്ഷം രൂപയുടെ ഹാർലി-ഡേവിഡ്സൺ ബൈക്കുമായി മുങ്ങി. ഞാറാഴ്ച ഡൽഹിയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. ഓൺലൈനായാണ് യുവാവ് ബൈക്കുടമയുമായി കച്ചവടം ഉറപ്പിച്ചത്. ശേഷം നേരിട്ടെത്തിയ പ്രതി ബൈക്കുടമയ്ക്ക് 7,000 രൂപ ടോക്കൺ തുകയായി നൽകി. ശേഷം ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയുകയായിരുന്നു. പ്രതി രാഹുൽ എന്ന പേരായിരിക്കുന്നു ഉടമയോട് പറഞ്ഞത്ത്. ഇയാൾ നന്നായി ഇംഗ്ലീഷ് പറയുന്നുണ്ടായിരുന്നു. താൻ മാർബിളിന്റെ ബിസിനസ് ചെയ്യുന്നുവെന്നായിരുന്നു പ്രതി ഉടമയായോട് പറഞ്ഞത്.
ALSO READ: ദുബായിലെ ഡ്രൈവിങ് ടെസ്റ്റ് : പുതിയ മാനദണ്ഡങ്ങളുമായി അധികൃതർ
സംസാരത്തിൽ നിന്ന് പ്രതിക്ക് മോട്ടോർവാഹനങ്ങളെ ക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളതായി മനസിലായെന്ന് ബൈക്കുടമ പറഞ്ഞു. ടെസ്റ്റ് ഡ്രൈവിന് പോയി ഏറെ നേരം കഴിഞ്ഞും തിരികെ എത്താതായതോടെ പ്രതിയുടെ ഫോൺ നമ്പറിൽ ബൈക്കുടമ നിരവധി തവണ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടന്ന് ബൈക്കുടമ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Post Your Comments