കൊടുങ്ങല്ലൂര്‍ : ഖത്തര്‍ രാജകുടുംബാഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മലയാളിയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണ് ഖത്തര്‍ രാജകുടുംബാംഗത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയത്. അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാനോ തട്ടിപ്പുകാരന്റെ പേര് വെളിപ്പെടുത്താനോ പൊലീസ് തയ്യാറായിട്ടില്ല. ഇയാളുടെ വീടിന്റെ പേരായ ‘ആര്‍ദ്ര’ എന്ന പേരിലാണ് അക്കൗണ്ട് എന്നാണ് വിവരം.
ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണ ഫ്രെയിമില്‍ വരപ്പിച്ച് ഖത്തര്‍ മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഖത്തര്‍ കുടുംബാംഗത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്. ഇ-മെയില്‍ മുഖേനയാണ് തട്ടിപ്പ് നടന്നത്.
അന്വേഷണം തുടങ്ങിയ ഉടന്‍ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ എത്തിയ പണത്തില്‍ നല്ലൊരു ഭാഗവും ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. നാട്ടില്‍ അധികം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായതോടെ ഇയാള്‍ സ്ഥലം വിട്ടതായാണ് പൊലീസ് നിഗമനം. സൈബര്‍ സെല്‍ മുഖേനയും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments