Kerala

ലൈംഗിക തൊഴിലാളികള്‍ക്കുവേണ്ടിയും അവൾ പ്രവർത്തിച്ചു ; ലിനിയെക്കുറിച്ച് ഭർത്താവ് സജീഷ്‌

കോഴിക്കോട് : കോഴിക്കോട് നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ രോഗികൾക്കുവേണ്ടി സ്വധൈര്യം മുന്നിട്ടിറങ്ങി മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷിന് ഭാര്യയെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്.

വിവാഹം കഴിഞ്ഞ സമയത്തായിരുന്നു സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കേരള സ്‌റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഒരു പ്രൊജക്ട് വന്നത്. ലിനി അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എച്ച് ഐ വി ബാധിതര്‍ ഉള്ള സ്ഥലത്തുപോയി മെഡിക്കല്‍ ക്യാമ്പു നടത്തണം. ജോലിയുടെ ഭാഗമായി രക്ത പരിശോധനയും മരുന്നു വിതരണവുമൊക്കെയുണ്ടായിരുന്നു.

Read also: കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന്​ യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

അവിടെയുള്ള ലൈംഗിക തൊഴിലാളികള്‍ക്കുള്ള കോണ്ടം, രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എല്ലാം വിതരണം ചെയ്യും. ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ അവൾക്ക് പറയാനുള്ളത് ആ രോഗികളെക്കുറിച്ചായിരിക്കും. ‘അവരൊക്കെ പാവങ്ങളാ സജീഷേട്ടാ. അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും.’ ലിനി ജോലി കഴിഞ്ഞ് ബസ് കയറാനായി സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ലൈംഗിക തൊഴിലാളികള്‍ വന്ന് സ്‌നേഹം കാണിക്കും. ഇതുകാണുന്ന പലരും അവളും അവരുടെ കൂട്ടത്തിലുള്ളതെന്ന് കരുതി പരിഹസിക്കും എന്നാലും അവൾ അവരോട് സഹകരിക്കുമായിരുന്നു.

Image result for lini nurse

മിംസ് ആശുപത്രിയിൽ കാര്‍ഡിയാക്ക് ഐസിയുവിലായിരുന്നു അവൾ. എന്ത് പ്രശ്‌നം ഉണ്ടായാലും മുന്നില്‍ നില്‍ക്കാനും കാര്യങ്ങള്‍ ചെയ്യാനും അവളുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വീട്ടില്‍ വരുമ്പോള്‍ സംസാരിക്കുന്നതില്‍ നിന്നറിയാം അവള്‍ അവരുടെ നേതാവാണെന്ന്. ഡോക്ടര്‍മാര്‍ക്കും ലിനിയെ വലിയ കാര്യമായിരുന്നെന്നും സജീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button