കായംകുളം: കെ.എസ്.ആര്.ടി.സി.മിന്നല്‍ ബസും ലോറിയും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിൽ ദേശീയപാതയിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ ചവറ കുമ്പളത്ത് കുന്നേൽ മോഹനൻ മകൻ സനൽകുമാർ (28) ആണ് മരിച്ചത്.
also read: കെ.എസ്.ആര്.ടി.സി മിന്നല്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
അപകടത്തിൽ 12 പേര്‍ക്കു പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്ഡ്രൈവര്‍ തെറിച്ചു പോയതിനേത്തുടര്‍ന്ന് നൂറുമീറ്ററോളം ഡ്രൈവറില്ലാതെ ബസ് ഓടി റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി നിന്നു. ബസ് ഡ്രൈവര്‍ നീലേശ്വരം അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര വീട്ടില്‍ ഇ.കെ. മുനീർ(37) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ് . മാനന്തവാടിയില്‍നിന്നു തിരുവനന്തപുരത്തേക്ക് 37 യാത്രക്കാരുമായി പോവുകയായിരുന്നു ബസ് കരുനാഗപ്പള്ളിയില്‍നിന്നു മണല്‍ കയറ്റാന്‍ ഹരിപ്പാട്ടേക്കു പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
Post Your Comments