തിരുവനന്തപുരം: മതനേതാക്കളും രാഷ്ട്രീയക്കാരും സുരക്ഷയ്ക്കായി പൊലീസുകാരെ സ്ഥിരമായി കൊണ്ട് നടക്കുന്നുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിയ്ക്കുന്നു. വാര്‍ത്ത നിഷേധിച്ച് കാന്തപുരം . ആരുടേയും സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലാതെയാണ് ഇത്രയും കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതെന്നും തന്നെ യാത്രയിലും വീട്ടിലും ഒരു പൊലീസുകാരനും അനുഗമിക്കാറില്ലെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മിസോറാമിൽ കുമ്മനത്തിനെ എതിർക്കുന്നവരെ പറ്റി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എന്റെ സുരക്ഷക്കായി സംസ്ഥാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു.അങ്ങനെ ആരുടേയും സുരക്ഷാ സന്നാഹങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ ഇക്കാലമത്രയും സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ സാധിച്ചിട്ടുണ്ട്. പൊലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനില്‍ക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്
Post Your Comments