കോഴിക്കോട് : ആള്‍മാറാട്ടത്തിലൂടെ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥി പോലീസ് പിടിയിൽ. കോഴിക്കോട് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പിടിയിലായത്. പയ്യോളി മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി സേ പരീക്ഷയിലാണ് വിദ്യാർത്ഥി ആൾമാറാട്ടം നടത്തിയത്.
Read also:സ്കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്
ഇൻവിജിലേറ്റര്‍, ഹാള്‍ ടിക്കറ്റിലെ റജിസ്റ്റര്‍ നമ്പറും ഉത്തരക്കടലാസിലെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം നടന്നെന്ന് വ്യക്തമായത്. യഥാര്‍ത്ഥ വിദ്യാർത്ഥിക്ക് പകരമെത്തിയ കുട്ടി ഹാള്‍ ടിക്കറ്റിലെ നമ്പറിന് പകരം സ്വന്തം ഹാൾടിക്കറ്റിലെ നമ്പർ എഴുത്തുകയായിരുന്നു.
സുഹൃത്തിന്റെ ഫോട്ടോയ്ക്ക് പകരം സ്വന്തം ഫോട്ടോ ഒട്ടിച്ചാണ് ഇയാള്‍ പരീക്ഷ എഴുതാനെത്തിയത്. പിടിയിലായയാള്‍ മുമ്പ് പ്ലസ് ടു പരീക്ഷ പാസായതാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments