Kerala

ക്ഷേത്രഭരണനിര്‍വഹണാധികാരം; പുതിയ ആവശ്യവുമായി ഹിന്ദു ഐക്യവേദി

കോട്ടയം: ക്ഷേത്രഭരണനിര്‍വഹണാധികാരവുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി ഹിന്ദു ഐക്യവേദി. ക്ഷേത്രഭരണനിര്‍വഹണാധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ആവശ്യപ്പെട്ടത്.

ദേവസ്വംബോര്‍ഡില്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിലൂടെ ക്ഷേത്രഫണ്ടും, വരുമാനവും സര്‍ക്കാര്‍ ഖജനാവിലെത്തിക്കാം എന്ന ഗൂഢോദ്ദേശ്യം സര്‍ക്കാരിനുണ്ടെന്നും ക്ഷത്രഭരണം പിടിച്ചെടുക്കുന്നത് ക്ഷേത്രം നന്നാക്കാനല്ല പരമാവധി പണം കൊള്ളയടിച്ച് വാണിജ്യകേന്ദ്രമാക്കി അധഃപതിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : ഹിന്ദു ഐക്യവേദി നേതാവിന്റെ കാർ കത്തിച്ച സംഭവം : ഡി വൈ എഫ് ഐ – യൂത്ത് ലീഗ് ബന്ധം പുറത്ത്

1950 ലെ ദേവസ്വം നിയമപ്രകാരം ദേവസ്വം ബോര്‍ഡ് സ്വതന്ത്രബോഡിയാണ്. ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളിലും തീരുമാനത്തിലും സര്‍ക്കാരിന് ഇടപെടാനും നിയന്ത്രിക്കാനും സാഹചര്യം ഉണ്ടായാല്‍ ക്ഷേത്രഭരണത്തില്‍ ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന് ഇ.എസ് ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button