കാസർഗോഡ് : ഹിന്ദു ഐക്യവേദി നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ – യൂത്ത് ലീഗ് ബന്ധം പുറത്ത്. സംഭവത്തിൽ പ്രതികളായിട്ടുള്ള ഡി വൈ എഫ് ഐ പ്രവർത്തകരെ ഒളിവിൽ പോകാൻ സഹായിച്ചതിന് മൂളിയാർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദിഖ് അറസ്റ്റിലായി. ഇയാളെ സഹായിച്ച ബാലടുക്കം ഷംസീറും അറസ്റ്റിലായിട്ടുണ്ട്.
ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോവിക്കാനം ടൗണിൽ ഡിവൈ എഫ് ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് വാമന ആചാര്യയുടെ കാർ കത്തിച്ചത് . ഈ കേസിൽ പ്രതികളായ മൊയ്തീൻ സുനൈഫ് , ജാഫർ , അബ്ദുൾ ലത്തീഫ്, നിസാർ, സിദ്ദിഖ് എന്നിവർക്കാണ് ഒളിവിൽ പോകാൻ സിദ്ദിഖ് സഹായിച്ചത്.
Post Your Comments