![flag](/wp-content/uploads/2018/06/flag-1.png)
നാദാപുരം: മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തെരുവൻപറമ്പ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ ഓഫിസിന്റെ മുന്‍ഭാഗത്തെ ചില്ലുകളും ഭിത്തിയും തകര്‍ന്നു.
സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ പ്രകമ്പനമുണ്ടാക്കിയിരുന്നു ഇതോടെ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണ് എറിഞ്ഞതെന്ന് വ്യക്തമായി. സംഭവത്തെതുടർന്ന് ലീഗ് നേതാക്കളായ എന്‍.കെ. മൂസ, വി.വി. മുഹമ്മദലി തുടങ്ങിയവരും നാദാപുരം പോലീസും സ്ഥലത്തെത്തി. നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഓഫിസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments