തൃശൂര്‍: അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞ് പുതിയ ജീവിതത്തിലേക്ക്. ഒരുപക്ഷേ വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സംഭവിച്ചത്. കണ്ണൂര്‍ സ്വദേശികളായ സതീഷ്–ഷീന ദമ്പതികള്‍ക്ക് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ വെറും അഞ്ചര മാസം മാത്രമാണ് കുഞ്ഞിന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത്.
Also Read :നാനൂറ് ഗ്രാം തൂക്കവുമായി ജനിച്ച അത്ഭുതശിശു ജീവിതത്തിലേക്ക്…
സതീഷ്–ഷീന ദമ്പതികള്‍ക്ക് പിറന്നത് രണ്ട് ഇരട്ടക്കുട്ടികളായിരുന്നു. ഇരട്ടകുഞ്ഞുങ്ങളിലൊന്ന് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിച്ച രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണം.
Also Read : ഒരേ മാസത്തില്‍ ജനിച്ചവര്‍ വിവാഹം കഴിച്ചാല്‍ സംഭവിക്കുന്നതിങ്ങനെ
മാര്‍ച്ച് 31നായിരുന്നു ഷീനയുടെ പ്രസവം. പ്രസവശേഷം 34 ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടുമോയെന്ന് പോലും സംശയമായിരുന്നു. എന്നാല്‍ വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. അമ്മയും കുഞ്ഞും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു.
Post Your Comments