Weekened GetawaysNorth IndiaHill StationsAdventure

ചരിത്രമുറങ്ങുന്ന അജന്ത,എല്ലോറ ഗുഹകൾ

ഗോദാവരിയും കൃഷ്ണാനദിയും നിറഞ്ഞൊഴുകുന്ന മഹാരാഷ്ട്രയിലെ  കവാടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന  ഔറംഗാബാദ് പട്ടണം. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായി വരുന്ന ഔറംഗബാദ് ,”മഹാരാഷ്ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം” എന്നറിയപ്പെടുന്നു. ഇവിടെയാണ് ചരിത്രവിസ്മയമായ “അജന്ത,എല്ലോറ ഗുഹാക്ഷേത്രങ്ങൾ!

ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഗുഹയും ചുവർചിത്രങ്ങളും നൂറ്റാണ്ടുകൾക്കപ്പുറത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുമ്പോൾ അവിടെ ഓരോ അറയിൽ നിന്നും ശരണധ്വനികൾ അലയടിക്കുന്നതു പോലെ തോന്നും.അജന്തയിലെ 29 ഗുഹാമുഖങ്ങൾക്കും,എല്ലോറയിലെ 34 ഗുഹാമുഖങ്ങൾക്കും പറയാനുള്ളത് ഏകദേശം ഒരേ കഥകൾ തന്നെയായിരിക്കും. ബോധിസത്വന്റെ ജീവസന്ദേശങ്ങളും ,കഥകളും ,നിരവധി സന്യാസികൾ,വീരൻമാർ,നർത്തകർ,സ്ത്രീരൂപങ്ങൾ അങ്ങനെ നീണ്ടു പോകുന്ന ചുവർചിത്രകലയുടെ പരന്നു കിടക്കുകയാണ് ഗുഹാന്തരങ്ങളിലുടനീളം!

ajanta caves എന്നതിനുള്ള ചിത്രം

അജന്ത ഗുഹകൾ

മഹാരാഷ്ട്രയുടെ അതിർത്തി പങ്കിടുന്ന താപ്തി നദിയുടെ കൈവഴിയായ “വാഗൂർ”നദിയുടെ തീരത്താണ് ചരിത്രമുറങ്ങുന്ന അജന്ത ഗുഹകൾ! ഡക്കാൻ പീഠഭൂമിയിലീൾപ്പെട്ട ഈ പ്രദേശം മുഗൾ രാജഭരണ കാലത്തെ സൈനിക പര്യടനത്തിനിടയിലാണ് കണ്ടു പിടിക്കപ്പെട്ടത്.ഭീമാകാരമായ പാറകൾ തുരന്ന് 29 ഗുഹകളാണ് ഇവിടെയുള്ളത്. ബുദ്ധമതം ഏറെ പ്രചാരത്തിലുണ്ടായിരുന്ന മഹായാന, ഹീനയാന കാലഘട്ടത്തിലാണ് ഇവയുടെ നിർമ്മാണം പൂർത്തിയായതെന്ന് കരുതുന്നു. ശതവാഹനൻമാരും,വാകാടകൻമാരും നാട്ടുരാജ്യം ഭരിച്ചിരുന്ന കാലത്താണ് ഈ ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. ആനയുടെ ആകൃതിയിലുള്ള കവാടം കടന്ന് ഉള്ളിലെത്തുന്നവരെ വിസ്മയിപ്പിക്കുന്ന കരവിരുതാണ് തറയൊഴികെയുള്ള മിക്ക സ്ഥലങ്ങളും കൊത്തിയെടുത്ത ചുവർ ചിത്രങ്ങൾ.

ബന്ധപ്പെട്ട ചിത്രംശ്രീബുദ്ധന്റെ “ജാതക കലകൾ” എന്ന ജീവചരിത്രത്തിലെ മിക്ക ഏടുകളും ശില്പകലയായി മാറിയിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് സഞ്ചാരികളെ വരവേല്ക്കുന്നത്. ചൈത്യാലയങ്ങളെന്നും, വിഹാരങ്ങളെന്നും വേർതിരിച്ചിരിക്കുന്ന ഗുഹകളെ കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്നു. ചൈത്യാലയങ്ങളോരോന്നും ബുദ്ധപ്രതിഷ്ഠയുള്ള ആരാധനലായങ്ങളും, വിഹാരങ്ങൾ ബുദ്ധഭിക്ഷുക്കളുടെ താമസകേന്ദ്രവുമായിരുന്നു. നീണ്ട ഇടനാഴിയിലൂടെ ഒരോ ഗുഹാമുഖത്തുമെത്തുമ്പോൾ ശ്രീബുദ്ധന്റെ വിവിധ രൂപങ്ങളിലുള്ള ശിലകൾ അഭയഹസ്തരൂപത്തിൽ നിർമ്മിച്ചിരിക്കുന്നത് കാണാം!ബുദ്ധപ്രതിമയില്ലാത്ത മഹാസ്തൂപവും പൗരാണിക വർണ്ണചിത്രങ്ങളും ഒക്കെയായി അനവധി കഥകളുടെ കൂടാരമാണ് അജന്ത ഗുഹകൾ!ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടത്തക്ക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഗുഹാന്തർഭാഗങ്ങളിൽ സൂര്യപ്രകാശത്തിനഭിമുഖമായി നിരവധി കണ്ണാടികൾ തൂക്കിയിട്ടിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.തീർത്തും പ്രകൃതിദത്തമായ വർണ്ണങ്ങൾ നിറം ചാർത്തിയ ചുവർ ചിത്രങ്ങൾ കാലങ്ങൾക്കിപ്പുറവും മായാതെ നില്ക്കുന്നുവെന്നത് അതിശയം ജനിപ്പിക്കുന്നു.

എല്ലോറ ഗുഹകൾ

അജന്തയിലേതു പോലെ തന്നെ സമാനരീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള 34 ഗുഹകളാണ് ഇവിടെയുള്ളത്. ഇവയിൽ 12 എണ്ണം ബുദ്ധ ചൈത്യാലയങ്ങളും,17 എണ്ണം ഹൈന്ദവക്ഷേത്രങ്ങളും,5 എണ്ണം ജൈനക്ഷേത്രങ്ങളുമാണ്. പുരാതന ഭാരതീയകലയുടെ ഉത്തമ ഉദാഹരണങ്ങളായ അജന്ത, എല്ലോറ ഗുഹകൾ പണ്ടുകാലത്തെ വ്യാപാരികളുടെയും തീർത്ഥാടകരുടെയും വിശ്രമകേന്ദ്രം കൂടിയായിരുന്നു.ബന്ധപ്പെട്ട ചിത്രം

മഴക്കാലമാകുമ്പോൾ പുറത്തിറങ്ങാത്ത ബുദ്ധസന്യാസിമാർ തങ്ങളുടെ സമയം പോക്കിയിരുന്നത് ചുവർചിത്രകലയുടെ ആഴങ്ങൾ തേടിയായിരുന്നു. സ്ത്രീകളെ അകറ്റിനിർത്തിയിരുന്ന ബുദ്ധസന്യാസിമാരുടെ ശിലാചിത്രങ്ങളിലേറെയും സ്ത്രീരൂപങ്ങളാണെന്നുള്ളതും അതിശയോക്തിയുളവാക്കുന്നു! ബോധിസത്വന്റെ ഭൂത വർത്തമാനകാലങ്ങളെ ആലേഖനം ചെയ്തിരിക്കുന്ന ഗുഹകളിൽ ബുദ്ധഭിക്ഷുക്കളുടെയും, വീരൻമാരുടെയും, രാജാക്കൻമാരുടെയും, നർത്തകികളുടെയും ചിത്രങ്ങൾ കൊത്തിയൊരുക്കിയിട്ടുണ്ട്. 1853ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം പിടിച്ച അജന്ത,എല്ലോറ ഗുഹകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്!

ബന്ധപ്പെട്ട ചിത്രം

ഹീനയാനം,മഹിയാനം

ബുദ്ധമതത്തിലെ രണ്ടു പ്രധാനപ്പെട്ട കാലഘട്ടളാണ് ഹീനയാനവും മഹായാനവും. ബുദ്ധമതത്തിലെ പരമ്പരാഗത നിഷ്ഠകൾ അതേ പുലർത്തിയിരുന്നവരാണ് ഹീനയാനക്കാർ. ബുദ്ധിസത്തിന്റെ തുടക്കം കുറിച്ചത് ഇവർ വിഗ്രഹാരാധനയിൽ വിശ്വസിച്ചിരുന്നില്ല. കഠിനമായ വ്രതചര്യകളിലൂടെയും തപസ്സിലൂടെയുമാണ് അവർ ആത്മസാക്ഷാത്ക്കാരം നേടിയെടുത്തിരുന്നത്.ഇവരെത്തുടർന്നു വന്ന മഹായാനക്കാർ കുറച്ചു കൂടി ലളിതമായി അനുഷ്ഠാനങ്ങൾ പിന്തുടരുകയും വിഗ്രഹാരാധനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഭാരതത്തിൽ ഹീനയാനം  അന്യം നിന്നുവെങ്കിലും ശ്രീലങ്കയുടെ ചില പ്രദേശങ്ങളിൽ ഇപ്പോഴുമുണ്ടെന്ന് പറയപ്പെടുന്നു!

ellora caves എന്നതിനുള്ള ചിത്രം

ഔറംഗബാദിലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങൾ

ഖഡ്ഗിയെന്നും,ഫത്തേഹ്പൂർ എന്നുമറിയപ്പെട്ടിരുന്ന ഈ നഗരം 1653 ൽ ഓറംഗസേബിന്റെ ഭരണത്തിലായതോടെയാണ് ഔറംഗബാദ് എന്നറിയപ്പെട്ടു തുടങ്ങിയത്!നിരവധി ഗുഹാക്ഷേത്രങ്ങളുള്ള ഇവിടുത്തെ പ്രധാന ആകർഷണം,അജന്ത,എല്ലോറ ഗുഹകൾ തന്നെയാണ്. ഔറംഗബാദിൽ നിന്നും ഏകദേശം 29 കിലോമീറ്റർ ദൂരത്തായി എല്ലോറയും,ഏകദേശം 107 കിലോമീറ്റർ ദൂരത്തായി അജന്തയും സ്ഥിതി ചെയ്യുന്നു. എലിഫെന്റ് കേവ്,താജ്മഹൽ മാതൃകയിൽ പണിത ബീബി കാ മക്ബറ,ശിവാജി മഹാരാജാ മ്യൂസിയം,ചാന്ദ് മിനാർ,സാലിമാലി ലെയ്ക്ക് തുടങ്ങിയവയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ!

ശിവാനി ശേഖർ

read also: ബന്ദിപ്പൂര്‍ യാത്ര കേവലം വിനോദ സഞ്ചാരമല്ല ! പിന്നെയോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button