യുഎഇ: കാറിനുള്ളിൽ മൂന്നു വയസുകാരൻ കുടുങ്ങി കിടന്നത് നാല് മണിക്കൂർ. മാതാപിതാക്കൾ ബന്ധുവീട്ടിൽ കയറിയതിനിടെയായിരുന്നു കുട്ടി കാറിനുള്ളിൽ കുടുങ്ങിയത്. ഏകദേശം നാല് മണിക്കൂറോളം കുട്ടിയെ കാണാതായിട്ടും മാതാപിതാക്കൾ കുട്ടിയെ തിരക്കിയില്ലെന്നതും അവിശ്വസിനീയമാണ്. നാല് മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ അമ്മ കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയത്.
also read: യുഎഇയിൽ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ്മുറി അടിച്ചു തകർത്തു
ശേഷം വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കാറിനുള്ളിൽ ബോധം നഷ്ടപെട്ട അവസ്ഥയിൽ കണ്ടെത്തിയത്. ശ്വാസംകിട്ടാതെ കുട്ടി മരണത്തിന്റെ വക്കിൽ എത്തിയിരുന്നു. കുട്ടിയെ മാതാപിതാക്കൾ ഉടനടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Post Your Comments