പത്തനാപുരം•സ്ത്രീത്വത്തെ അപമാനിച്ച് ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുന്ന പത്തനാപുരം എം.എല്‍.എ ഗണേഷ്കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അധികാരത്തിൽ മറവിൽ പോലീസിനെ ഉപയോഗിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിക്കുക യാണെന്ന് എം.എല്‍.എ ഓഫിസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധമാർച്ച് ഉത്ഘാടനം ചെയ്ത് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവ് പറഞ്ഞു.
അനന്തകൃഷ്ണനെയും അമ്മയേയും മർദിക്കുകയും, അപമാനിക്കുകയും ചെയ്ത എം.എല്‍.എ ഗണേഷ് കുമാറിനും ഡ്രൈ വറിനെതിരെയും നടപടിയെടുക്കുവാൻ തയ്യാറാത്തെ പോലീസ് എം.എല്‍.എ യ്ക്ക് ദാസ്യപ്പണി ചെയ്യുകയാണ്. സംഭവം നടന്ന ഉടനെ പോലീസിൽ അനന്തകൃഷ്ണൻ നൽകിയ പരാതി അന്വേഷിക്കാനോ രജിസ്റ്റർ ചെയ്യാനോ തയ്യാറാകാത്ത അഞ്ചൽ പോലീസ് വൈകുന്നേരം നൽകിയ എം.എല്‍.എ യുടെ പി.എ യുടെ പരാതി രജിസ്റ്റർ ചെയ്തത് ഇതിന് തെളിവാണ്. കൂടാതെ കൃത്യം നടന്ന സമയം നോക്കുകുത്തിയായി ഉണ്ടായിരന്ന അതേ സി.ഐ യ്ക്ക് തന്നെ ഈ അന്വേഷണം നൽകിയതും, അക്രമം കാട്ടിയ എം.എല്‍.എ യ്ക്ക് പോലീസ് സംരക്ഷണം നൽകിയും യജമാന ഭക്തിയാണ്.
എം.എല്‍.എ യുടെയും അച്ഛന്റെയും മുൻകാല വാളകം ചരിത്രം വച്ച് സംരക്ഷണം നൽകേണ്ടത് ശരിക്കും അനന്തകൃഷ്ണനും കുടംബത്തിനുമാണ്. ഇത്തരം സംഭംവങ്ങൾ നടക്കുമ്പോൾ ഐ.എ.എസ് കരെ നിയന്ത്രിക്കാൻ സാധിക്കാത്ത കെജരിവാളിന് ആഭ്യന്തരം നോക്കുവാൻ അറിഞ്ഞൂടത്ത മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം അപഹാസ്യമാണെന്നും ആര്.എസ് രാജിവ് അഭിപ്രായപ്പെട്ടു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്.പ്രശാന്ത്, ആയൂർ മുരളി,വിളക്കുടി ചന്ദ്രൻ,കൃഷ്ണകുമാർ, സുഭാഷ് പട്ടാഴി, രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
പത്തനാപുരം നടുക്കുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിത്തു, ജനറൽ സെക്രട്ടറി വിഷ്ണു പാലാഴി,ഇരണൂർ രതീഷ്,മുരളി യദുകുലം, ശ്യാം, ബിജു, പ്രകാശ്,ഗിരീഷ്, മുരളിമാസ്റ്റർ,കണ്ണൻ,പ്രശാന്ത് രവീന്ദ്രൻ,അമൽ,വിനോദ്, രാജേന്ദ്രൻ,ദിനേശ്, അജയൻ എന്നിവർ നേതൃത്വം നൽകി.
Post Your Comments