ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും ഒരു വൃദ്ധനുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒസാകയില്‍ ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.
Quake jolts Japan's Osaka, casualties feared pic.twitter.com/0qDgusqKp9
— Khalid khi (@khalid_pk) June 18, 2018
അതേസമയം മറ്റ് അപകടങ്ങളോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇനല്കിയിട്ടില്ല. ടകറ്റ്സുകി പ്രദേശത്തുള്ള പെണ്‍കുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഭൂചലനത്തില്‍ സ്കൂളിന്റെ ഭിത്തി ഇടിഞ്ഞ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. 80വയസുള്ള ഒരു വൃദ്ധനും മതില് ഇടിഞ്ഞ് വീണ് മരിച്ചതായി വിവരമുണ്ട്.
Post Your Comments