GeneralYoga

തൈറോയ്ഡ്, പൈൽസ്, വെരിക്കോസ് വെയിൻ തുടങ്ങിയവയ്ക്കും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ശീലമാക്കാം ഈ യോഗാസനം

യോഗയിലെ സർവാംഗാസനം മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും ഈ യോഗാസനം പ്രയോജനകരമായതുകൊണ്ടാണ് സർവാംഗാസനം എന്നു പേരു വന്നത്. മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ അവസ്ഥയ്ക്ക് കാരണമാകുന്നു. സർവാംഗാസനം ശീലിച്ചാൽ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി ശക്തിപ്പെടുന്നു. തൈറോയ്ഡിലേക്ക് കൂടുതൽ രക്തപ്രവാഹമുമുണ്ടാവുകയും അതിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഈ ആസനം ശരീരവളർച്ചയ്ക്ക് സഹായിക്കുന്നു.

ഹൃദയത്തിന് ഏറ്റവും നല്ല ആസനമാണ്. സർവാംഗാസനത്തിൽ നിൽക്കുമ്പോൾ താടി നെഞ്ചോടമരുന്നതു കാരണം ഹൃദയപ്രവർത്തനം ക്രമീകരിക്കപ്പെടുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസം മന്ദഗതിയിലായി മനസ് ശാന്തമാകുന്നു. ശരീരഭാരം നിയന്ത്രിതമാകുന്നു. ഹൃദയമിടിപ്പ്, ഹൃദയം ചുരുങ്ങുക എന്നിവ നിയന്ത്രിക്കുന്നു. യുവത്വം നിലനിർത്തുന്നതിനും മുഖസൗന്ദര്യം വർധിക്കുന്നതിനും ഈ ആസനം സഹായിക്കുന്നു. സർവാംഗാസനം ദഹനസംബന്ധവും വായുസംബന്ധവുമായ എല്ലാ അസുഖങ്ങൾഡക്കും പ്രതിവിധിയാണ്.

മലബന്ധം ഇല്ലാതാക്കാനും ശ്വാസസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും ഈ ആസനം നല്ലതാണ്. ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ പുറംതള്ളപ്പെടുന്നു. കണ്ഠസംബന്ധമായ സകലരോഗങ്ങളെയും പ്രതിരോധിക്കാൻ സർവാംഗാസനം ചെയ്യാവുന്നതാണ്. സർവാംഗാസനം രക്തത്തെ പുനഃചംക്രമണം ചെയ്യിക്കുന്നതിനാൽ കാലിലെ ഞരമ്പ് സംബന്ധമായ രോഗങ്ങൾക്ക് (വെരിക്കോസ് വെയിൻ )സിദ്ധൗഷധമാണ്.

മൂത്രസംബന്ധമായ രോഗങ്ങൾ, ആർത്തവ തകരാറുകൾ, രക്തക്കുറവ്, പൈൽസ്, ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് സർവാംഗാസനംപരിഹാരമായി നിർദേശിക്കപ്പെടുന്നുണ്ട്. അപസ്മാര രോഗികളിലും ഗുണം ചെയ്യും.

ഇത് ചെയ്യുന്ന രീതി ഇങ്ങനെ :

1. മലർന്നു കിടക്കുക. കൈകൾ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക.

2. ശ്വാസമെടുത്തു കൊണ്ട് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയർത്തുക.

3. കാലുകൾക്കൊപ്പം അരക്കെട്ടും ഉയർത്തുക. തോളുകൾ വരെ ഉയർത്തുക. തലയുടെയും കഴുത്തിന്റെയും പിൻഭാഗവും തോൾഭാഗവും നിലത്തു പതിഞ്ഞിരിക്കണം.

4. പുറംഭാഗത്ത് രണ്ടു കൈകൾ കൊണ്ട് താങ്ങ് കൊടുക്കണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയിൽ ദീർഘമായി ശ്വാസമെടുക്കുക. ശരീരം ആടരുത്. ആസനം കഴിയുമ്പോൾ കാലുകൾ സാവധാനം ശ്രദ്ധയോടു കൂടി താഴോട്ടു കൊണ്ടുവരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button