KeralaLatest News

മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് വിദ്യാര്‍ത്ഥിനി കൊടുത്ത പണി

കാഞ്ഞങ്ങാട്•റയിൽവേ സ്റ്റേഷനിൽ വച്ച് മുണ്ട് പൊക്കി ലൈംഗിക അവയവം പ്രദര്‍ശിപ്പിച്ച മധ്യവയസ്കന് തല്ല് കൊടുത്ത് നിയമവിദ്യാര്‍ത്ഥിനി. കഴിഞ്ഞദിവസം ഏറനാട് എക്സ്പ്രസ് ട്രെയിന്‍ കാത്ത് കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ ഇരുന്ന പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിന്‍ കാത്തിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ വെളുത്ത വസ്ത്രധാരിയായ മനുഷ്യൻ മുണ്ട് മാറ്റി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇത് വിഡിയോ എടുത്ത് പോസ്റ്റ്‌ ചെയ്താല്‍ എല്ലാവരും ഫേസ്ബുക്കിൽ തന്നെ സപ്പോര്‍ട്ട് ചെയ്യും. അങ്ങനെ ഒരു സപ്പോര്‍ട്ട് എല്ലാ തനിക്ക് വേണ്ടത്. അതിനാല്‍ ഫോണ്‍ അവിടെ വച്ച ശേഷം അയാള്‍ക്ക് നല്ല നാല് തല്ലുകൊടുക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

തല്ലു കൊണ്ടപ്പോൾ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി. അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരിന്നു . ഒരാൾ പോലും സഹായത്തിന് വന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

സാധാരണ പെണ്‍കുട്ടി നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ കാണാറുണ്ട്.ആ ഒരു നിമിഷം നമ്മൾ എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇത്തിരി മുൻപ് ഏറനാട് ട്രെയിനിന് പോകാൻ വേണ്ടി കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു ഞാൻ.ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യൻ എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു ഒരു പക്ഷെ ഞാൻ ഇത് വിഡിയോ എടുത്താൽ എല്ലാവരും ഫേസ്ബുക്കിൽ എനിക്ക് ഒരുപാട് സപ്പോർട്ട് തരും ആയിരിക്കാം..പക്ഷെ അങ്ങെനെ ഒരു സപ്പോർട്ട് അല്ല എനിക്ക് വേണ്ടത്.. ഫോണ്‍ അവിടെ വെച്ചു ഷർട്ട് പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു.

അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരിന്നു .
ഒരാൾ പോലും വന്നില്ല എന്നു മാത്രമല്ല ഇത് ഫ് ബി യിൽ ഇട്ടാൽ വിഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നില്ലേ എന്ന കമന്റുകളും കാണാമായിരുന്നു.

എന്റെ 4 തല്ല് കൊണ്ടപ്പോൾ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി.നിങ്ങൾ പറയുന്ന ഈ എഫ് ബി ന്യായങ്ങൾ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനിക്ക് മനസിലായി.

അയാളുടെ മുഖമെടുക്കാൻ എനിക്ക് പറ്റിയില്ല..എന്റെ അടി കൊണ്ടപാടെ അയാൾ നടന്നു നീങ്ങി..
പക്ഷെ ഈ ഒരു അടി ഇനി അയാൾ ജീവിതത്തിൽ മറക്കുകയില്ല 2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളത് കൊണ്ട് എന്റെ മനസിന്‌ ആശ്വാസിക്കാം !!

Ps : ഒരു നിമിഷം എന്റെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി പോയി !

shortlink

Related Articles

Post Your Comments

Related Articles


Back to top button